ഞാന്‍ ലക്ഷ്മി സുരേഷ്....എന്നെ എന്റെ സ്നേഹിതര്‍ ലച്ചുവെന്നും, അച്ഛനും അമ്മയും പിന്നെ മറ്റ് അടുത്ത ബന്ധുക്കളും ഉണ്ണിയെന്നും സ്നേഹത്തോടെ വിളിച്ചു വരുന്നു.. പക്ഷെ ഇതൊന്നും കൂടാതെ എന്നേക്കാള്‍ പതിനൊന്നു വയസ്സിനു ഇളയതായ എന്റെ കുഞ്ഞനുജത്തി സാഹചര്യത്തിനനുസരിച്ച് എന്നേ പലതും വിളിക്കുന്നു എന്ന സത്യവും ഞാനിവിടെ വെളിപ്പെടുത്തുന്നു...
തൃശ്ശൂര്‍ ജില്ലയിലെ താളിക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയുന്ന ജീവന്‍ ജ്യോതി പബ്ലിക് സ്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ് ഞാന്‍...
ആ എന്നേ കുറിച്ച് ഇത്രയൊക്കെ ഞാന്‍ പറയുന്നുള്ളൂ....
ഞാന്‍ ഇപ്പൊ എന്താ പറഞ്ഞു വരേണന്നുവെച്ചാല്‍ ഞാന്‍ കുറച്ചു നാളായി ഒരു ബ്ലോഗ് എഴുതണമെന്നു
ആഗ്രഹിക്കുന്നു...കാരണം ചോദിച്ചാല്‍ എനിക്കും അറിയില്ല.. എന്തെങ്കിലും ആവട്ടെ ഒരു ബ്ലോഗ് അങ്ങട് ഉണ്ടാക്കാം എന്ന് വിചാരിച്ച് ഒരു ബ്ലോഗ് സ്പോട്ട് ഒക്കെ ഉണ്ടാക്കി അതിനു പേരും എല്ലാം കൊടുത്ത് ഒരു ബ്ലോഗ് എഴുതാന്‍ ഇരുന്നപ്പോ ഭയങ്കര കണ്‍ഫ്യൂഷന്‍ എന്ത് എഴുതും എന്നതിനെ കുറിച്ച്...
പിന്നെ ഞാന്‍ വിചാരിച്ചു എന്റെ ആദ്യത്തെ ബ്ലോഗ് പോസ്റ്റ് ആയിട്ട് ഞാന്‍ ഒരിക്കല്‍ photoshop-ല്‍ ചെയ്ത ഒരു വര്‍ക്ക് ഇടാമെന്ന്...
ഇനിയുള്ള എന്റെ ബ്ലോഗുകള്‍ വായിച്ചു ഈ കുഞ്ഞനുജത്തിയെ അല്ലെങ്കില്‍ നിങ്ങളുടെ ഈ സുഹൃത്തിനെ പ്രോത്സാഹിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു...