1997 ഒക്ടോബര്‍ മാസം പതിനഞ്ചാം തിയതി ഒരു സാധാരണ കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നു.
അവള്‍ നല്ല ചുറുചുറുക്കും ഉന്മേഷവും ഉള്ള ഒരു കുഞ്ഞായിരുന്നു . ഒന്നര വയസ്സാകുന്നത് വരെ
ഭക്ഷണവും അവള്‍ നന്നായി കഴിച്ചിരുന്നു.എല്ലാം കൊണ്ടും ഒരു ഐശ്വര്യ പൂര്‍ണമായിരുന്നു അവളുടെ
മുഖം.
അവള്‍ അച്ഛനും അമ്മയും കഴിഞ്ഞാല്‍ പിന്നെ തന്റെ അമ്മാമയെ ഇഷ്ട്ടപെട്ടിരുന്നു .കാരണം അവളുടെ
കൂടെ കൂടുതല്‍ നേരം ഉണ്ടാകുനത് അമ്മാമയാണ്.അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം അവള്‍ കരഞ്ഞ
പ്പോള്‍ അവളുടെ നാക്കിനടിയില്‍ വളരുന്ന ദശ അമ്മാമയുടെ കണ്ണില്‍ പെട്ടു. പിന്നീട് അവളുടെ
വായില്‍ നിന്നും ഉമിനീര് എപ്പോഴും വന്നുകൊണ്ടിരുന്നു. അവളെ വീടിനു അടുത്തുള്ള ഒരു
ഡോക്ടറെ കാണിച്ചപ്പോള്‍ പേടിക്കാന്‍ ഒന്നുമില്ല എന്നാണ് പറഞ്ഞത്.പക്ഷെ ദിവസം ചെല്ലും
തോറും അവള്‍ക്കു ഭക്ഷണമൊന്നും കഴിക്കാനാകാതെയായി.
അവളെ മറ്റൊരു ഡോക്ടറെ കാണിച്ചപ്പോള്‍ അദ്ദേഹം ഒപ്പറേഷന്‍ വേണ്ടി വരുമെന്ന് പറഞ്ഞു.
പക്ഷെ ഒപ്പറേഷന്‍ ചെയ്താല്‍ അവളുടെ മുഖം വിരൂപമാകുമെന്നും അദ്ദേഹം പറഞ്ഞു.ഇതറിഞ്ഞ
അവളുടെബന്ധുക്കള്‍ സിവില്‍ ആശുപത്രിയിലെ വിധക്താനായ ഒരു സര്‍ജനെ കാണിക്കാന്‍
നിര്‍ദേശിച്ചു.അങ്ങനെ അവളെ ആ ഡോക്ടറുടെ അടുത്ത് കൊണ്ട്പോയി.അദ്ദേഹവും ഒപ്പറേഷന്‍
വേണ്ടി വരുമെന്ന് തന്നെയാണ് പറഞ്ഞത്. പക്ഷെ വായുടെ ഉള്ളില്‍ കൂടി ഒപ്പറേഷന്‍ നടത്തിയാല്‍
മുഖത്തിന് രൂപമാറ്റം ഒന്നും വരില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അവളുടെ വീട്ടുക്കാര്‍
ഒപ്പറേഷനു സമ്മതിച്ചു.അടുത്ത ദിവസം തന്നെ അവിടെ അഡ്മിറ്റ് ചെയ്യാമെന്നും നിശ്ചയിച്ചു.
പക്ഷെ അവിടെ ബെഡ് ഒന്നും ഒഴിവില്ലായിരുന്നു. അതിനാല്‍ അവര്‍ അവിടെ ബെഡ് ബുക്ക് ചെയ്തു
മടങ്ങി പോന്നു.
രണ്ടു ആഴ്ച കഴിഞ്ഞപ്പോള്‍ ബെഡ് ഒഴിവായ വിവരം അറിഞ്ഞ അവളുടെ വീട്ടുക്കാര്‍
അവളെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. അപ്പോഴേക്കും അവളുടെ അവസ്ഥ വളരെ
മോശമായി കഴിഞ്ഞിരുന്നു, ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ വേദന കൊണ്ട്
അവള്‍ക്കു കഴിഞ്ഞില്ല.അങ്ങനെ ഒപ്പറേഷനുള്ള തീയതി നിശ്ചയിച്ചു. ഇത്രയൊക്കെ ആയ
പ്പോഴേക്കും അവളുടെ വിവരമറിയാന്‍ അവളുടെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് വന്നു
കൊണ്ടിരുന്നു. അവരെയൊക്കെ കാണുമ്പോഴേക്കും അവള്‍ അവര്‍ തന്നെ ഉപദ്രവിക്കാന്‍
വരുകയാണെന്ന് കരുതി പേടിച്ചു കരയാന്‍ തുടങ്ങും.
അങ്ങനെ ഒപ്പറേഷന്‍ ദിനം വന്നെത്തി. മൂക്കില്‍ കൂടെ ഒരു ട്യൂബ് വായിലേക്ക് കടത്തി വേണം
ഒപ്പറേഷന്‍ ചെയ്യാന്‍. ആ ട്യൂബ് പക്ഷെ കടത്താന്‍ ആയില്ല. അതിനു കാരണം വായിലെ ദശ
അത്രയും വളര്നിരുന്നു. ഒരു മാസം മുന്‍പ് എടുത്ത X-Rayലെ അളവ് വെച്ചാണ് ട്യൂബിന്റെ
അളവും നിശ്ചയിച്ചത്. പക്ഷെ ദശ വളര്‍ന്നപ്പോള്‍ ആ ട്യൂബ് കടത്താനുള്ള ദ്വാരം ചെറുതായി.
അതിനാല്‍ മറ്റൊരു ചെറിയ ട്യൂബ് ആവശ്യമായി വന്നു. ആ സമയം ഈ അളവിലുള്ള ട്യൂബ്
അവിടെ ലഭ്യമല്ലായിരുന്നു. അങ്ങനെ അന്ന് അവളുടെ ഒപ്പറേഷന്‍ മുടങ്ങി. പിന്നീട് പല കാരണ
ങ്ങളാലും അവളുടെ ഒപ്പറേഷന്‍ നീണ്ടു. ഒപ്പറേഷന്‍ ചെയുന്നതിനു തലേന്ന് ഒന്നും കഴിക്കാന്‍ പാടില്ലാത്തതിനാല്‍ അവള്‍ മിക്ക ദിവസങ്ങളിലും പട്ടിണിയായിരുന്നു. ദിവസം ചെല്ലും തോറും
അവളുടെ വായിലെ ദശ കൂടുതല്‍ അപകടകാരിയാവുകയും അവള്‍ ക്ഷീണിക്കുകയും ചെയ്തു.
ഇത്രയൊക്കെ ആയപ്പോഴേക്കും ആശുപത്രി ജീവനക്കാരുടെയും മറ്റു രോഗികളുടെയിടയിലും
ആ കുഞ്ഞിന്റെ അസുഖം ഒരു ചര്‍ച്ച വിഷയമായി.
അങ്ങനെ 1999 ഓഗസ്റ്റ് മാസം ഒരു വ്യാഴാഴ്ച അവളുടെ ഒപ്പറേഷന്‍ നടത്താമെന്ന് ഡോക്ടര്‍മാര്‍
തീരുമാനിച്ചു.അങ്ങനെ ആ ദിനം വന്നെത്തി. ഒപ്പറേഷന്‍ തീയറ്റരിലേക്ക് കുഞ്ഞിനെ കൊണ്ട്
ചെല്ലാന്‍ അവളുടെ വീട്ടുക്കരോടു ഡോക്ടര്‍ പറഞ്ഞു. അവളെ വളരെയധികം സ്നേഹിച്ചിരുന്ന
ഒരു വലിയച്ചന്‍ അവളെ ഒപ്പറേഷന്‍ തീയറ്റരില്‍ എത്തിച്ചു. അവളുടെ വേണ്ടപ്പെട്ടവര്‍
അവള്‍ക്കു വേണ്ടി ഉള്ളുരുകി പ്രാര്‍ഥിച്ചു.
"അവള്‍ രക്ഷപ്പെടുമോ???" എന്ന ചോദ്യം എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്നു.
കാരണം ഒരു ഞാണിന്മേല്‍ കളി തന്നെയായിരുന്നു ആ ഒപ്പറേഷന്‍. ഇപ്പോള്‍ ഇതാ ഇത്
വായിക്കുന്ന നിങ്ങളുടെ മനസ്സിലും ഈ ചോദ്യം ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു..
എല്ലാവരുടെയും ആഗ്രഹം പോലെ അവള്‍ എല്ലാ ആപത്തില്‍ അന്ന് രക്ഷപ്പെട്ടു. ഇതാ ഈ ബ്ലോഗ് എഴുതാനായി അവള്‍ ഇന്നും ജീവിക്കുന്നു... ആ 'അവള്‍' മറ്റാരുംമല്ല ഞാന്‍ തന്നെയാണ്..[ലക്ഷ്മി]
ഞാന്‍ ജനിച്ചതിനു ശേഷം എന്റെ മാതാപിതാക്കള്‍ യാത്ര ചെയ്ത ദുഖം നിറഞ്ഞ കാലഘട്ടമായിരുന്നു ആ വര്ഷം ... ആ ദിവസങ്ങളെ കുറിച്ച് പറയുമ്പോള്‍ ഇന്നും അവരുടെ കണ്ണുകള്‍ നിറയും...ഞാന്‍ എന്നും അവരോടു കടപ്പെട്ടിരിക്കുന്നു..
ഞാന്‍ ജനിച്ചതിനു ശേഷം എന്റെ മാതാപിതാക്കള്‍ യാത്ര ചെയ്ത ദുഖം നിറഞ്ഞ കാലഘട്ടമായിരുന്നു ആ വര്ഷം ... ആ ദിവസങ്ങളെ കുറിച്ച് പറയുമ്പോള്‍ ഇന്നും അവരുടെ കണ്ണുകള്‍ നിറയും...ഞാന്‍ എന്നും അവരോടു കടപ്പെട്ടിരിക്കുന്നു..