Powered By Blogger

2011-11-27

ചിരിക്കുന്നത് എന്തിനു?


എന്തിനാണ് നാം ചിരിക്കുനത്? ചിരി എന്നത് എറ്റവും ലളിതവും അനായാസവും സ്വാഭാവികവും ജന്മസിദ്ധവും മനുഷ്യന് മാത്രം സ്വായത്തവുമായ ഒരു ശാരീരിക ധര്മാമാനെന്നു നമുക്കറിയാം. എന്നാല്‍ എന്തിനാണ് നാം ചിരിക്കുനത്? അല്ലെങ്കില്‍ എന്താണ് നമ്മെ ചിരിപ്പിക്കുന്നത്  എന്നതിന്റെ വിശതീകരണം അത്ര ലളിതമോ അനായാസമോ....ഒന്നും അല്ല...
വിജ്ഞാന കൌതുകം എന്ന പുസ്തകത്തില്‍ നിന്നും കിട്ടിയ  അറിവുകള്‍ ഇവിടെ പങ്കുവെക്കുന്നു...
ചേര്‍ച്ചയില്ലായ്മയും പൊരുത്തക്കേടും നമ്മെ ചിരിപ്പിക്കുന്നു. കൃത്രിമമോ അസാധാരണമോ ഹാസ്യജനകമാകുന്നു. ഒരാള്‍ പഴത്തൊലിയില്‍ ചവിട്ടി വീഴുനത്‌ കാണുമ്പോള്‍ നാം ചിരിക്കുനത് എന്തിനു? ഒരു മെലിഞ്ഞ കുള്ളനായ  മനുഷ്യന്‍ ഉയരം കൂടിയ തടിച്ച ഒരു സ്ത്രീയുടെ കൂടെ നൃത്തം ചെയുനത് ചിരിപ്പിക്കുന്ന ഒരു കാഴ്ചയായി മാറുന്നു.മനസ്സിനിഷ്ടപ്പെട്ട തമാശകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ ചിരിക്കുന്നു. പക്ഷെ ഒരേ തമാശ  എല്ലാവരെയും   ചിരിപ്പിക്കണമെന്നില്ല. A യുടെ ഫലിതബോധവും നര്‍മ്മരസികത്വവും അതെ അളവില്‍ B യ്ക്കുണ്ടാകനമെന്നില്ല. അതാണല്ലോ A ചിരിച്ചു മറയുമ്പോള്‍ B ശിലാഹൃദയനെപ്പോലിരിക്കുന്നത്.
ഇനി നമുക്ക് ദേഹത്ത് തൊടുമ്പോള്‍ ഉള്ള ചിരിയെ ഒന്ന് പഠിക്കാം. കാല്‍വെള്ളയിലും കക്ഷത്തിലുമൊക്കെ ചെറുതായി ഇക്കിളിയിടുമ്പോള്‍ ഒട്ടുമിക്കവരും ചിരിക്കുന്നു. തൊലിയുടെ നേരെ താഴെ നേര്‍ത്ത നാരുപോലെയുള്ള ആയിരക്കണക്കിനുള്ള  നാഡികളാണ് ഇതിനു കാരണം. നേരത്തെ പറഞ്ഞ ഇക്കിളി കൂടുതലുള്ള കക്ഷത്തിലും മറ്റും ഇവയുടെ അളവ് കൂടുതലായിരിക്കും. ഇക്കിളിയിടുമ്പോള്‍ ഈ നാഡികള്‍ നേര്‍ത്ത വൈദ്യുതി തരംഗങ്ങള്‍ ഉണ്ടാക്കും. ഈ തരംഗങ്ങള്‍ തലച്ചോറിലെ ചിരിവിഭാഗത്തില്‍ എത്തും. നമ്മുടെ നെറ്റിക്ക് പിന്നിലയിട്ടാണ് ഈ ഭാഗം. ഈ ഭാഗം ചിരിക്കാനുള്ള നിര്‍ദേശം തരുന്നു. ചിരി വിഭാഗവും കരച്ചില്‍ വിഭാഗവും അടുത്തടുത്ത്‌ പ്രവര്‍ത്തിക്കുനത് കൊണ്ടാണ് അമിതമായി ചിരിക്കുമ്പോള്‍ കരച്ചിലും ഒപ്പം വരുന്നത്.
ചിരി ആരോഗ്യത്തിനു നല്ലതാണ്! ചിരിക്കാന്‍ തലച്ചോര്‍ നിര്‍ദേശം കൊടുക്കുന്നുവെന്ന് പറഞ്ഞാലോ: അതോടൊപ്പം ദഹനരസമുണ്ടാക്കാനുള്ള നിര്‍ദേശവും നല്‍കാറുണ്ട്. അതിനാല്‍ ചിരി ദഹനത്തിനു നല്ലതാണല്ലോ. ചിരിക്കുമ്പോള്‍ രക്തകുഴലുകളില്‍ രക്തപ്രവാഹം കൂടുന്നുണ്ട്.ഇത് ഉന്മേഷത്തിനും, രക്തസമ്മര്‍ദ്ദം കുറക്ക്യാനും നല്ലതാണ്. ചിരിക്കുമ്പോള്‍ ശ്വാസകോശം നന്നായി ചുരുങ്ങുകയും വികസിക്കുകയും ചെയുന്നുണ്ട്. ഇത് ശ്വാസകോശത്തിനു നല്ല വ്യായാമമാണ്. രോഗാണുക്കളെ ചെറുക്കാന്‍ ഉള്ള ചില രാസവസ്തുക്കളും ചിരിക്കുമ്പോള്‍ ഉണ്ടാക്കപ്പെടുന്നു. പാശ്ചാത്യനാടുകളില്‍ പല ആശുപത്രികളിലും ചിരിമരുന്ന് പ്രയോഗിക്കുന്നുണ്ട്. അവിടങ്ങളില്‍ രോഗികള്‍ക്ക് ചെപ്പടിവിദ്യകളും തമാശപ്പടങ്ങളും മറ്റും നിരന്തരം കാട്ടികൊടുക്കുന്നു. 
ചിരിക്കുന്നത്  ആരോഗ്യത്തിനു അത്യുത്തമമെന്നു  മനസ്സിലായല്ലോ? ഇനിയെങ്കിലും ഗൗരവഭാവം വെടിഞ്ഞു ഒന്ന് ചിരിച്ചു കൂടെ? 


2011-08-06

എന്റെ ആദ്യ ബ്ലോഗ്‌ പോസ്റ്റ്‌...

ഞാന്‍ ലക്ഷ്മി സുരേഷ്....എന്നെ എന്റെ സ്നേഹിതര്‍ ലച്ചുവെന്നും, അച്ഛനും അമ്മയും പിന്നെ മറ്റ് അടുത്ത ബന്ധുക്കളും ഉണ്ണിയെന്നും സ്നേഹത്തോടെ വിളിച്ചു വരുന്നു.. പക്ഷെ ഇതൊന്നും കൂടാതെ എന്നേക്കാള്‍ പതിനൊന്നു വയസ്സിനു ഇളയതായ എന്റെ കുഞ്ഞനുജത്തി സാഹചര്യത്തിനനുസരിച്ച് എന്നേ പലതും വിളിക്കുന്നു എന്ന സത്യവും ഞാനിവിടെ വെളിപ്പെടുത്തുന്നു...

തൃശ്ശൂര്‍ ജില്ലയിലെ താളിക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയുന്ന ജീവന്‍ ജ്യോതി പബ്ലിക്‌ സ്കൂളിലെ ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ഥിനിയാണ് ഞാന്‍...

ആ എന്നേ കുറിച്ച് ഇത്രയൊക്കെ ഞാന്‍ പറയുന്നുള്ളൂ....

ഞാന്‍ ഇപ്പൊ എന്താ പറഞ്ഞു വരേണന്നുവെച്ചാല്‍ ഞാന്‍ കുറച്ചു നാളായി ഒരു ബ്ലോഗ് എഴുതണമെന്നു
ആഗ്രഹിക്കുന്നു...കാരണം ചോദിച്ചാല്‍ എനിക്കും അറിയില്ല.. എന്തെങ്കിലും ആവട്ടെ ഒരു ബ്ലോഗ്‌ അങ്ങട് ഉണ്ടാക്കാം എന്ന് വിചാരിച്ച് ഒരു ബ്ലോഗ്‌   സ്പോട്ട് ഒക്കെ ഉണ്ടാക്കി അതിനു പേരും എല്ലാം കൊടുത്ത് ഒരു ബ്ലോഗ്‌ എഴുതാന്‍  ഇരുന്നപ്പോ ഭയങ്കര കണ്‍ഫ്യൂഷന്‍ എന്ത്    എഴുതും എന്നതിനെ കുറിച്ച്...
പിന്നെ ഞാന്‍ വിചാരിച്ചു  എന്റെ ആദ്യത്തെ ബ്ലോഗ്‌ പോസ്റ്റ്‌ ആയിട്ട്  ഞാന്‍ ഒരിക്കല്‍ photoshop-ല്‍ ചെയ്ത ഒരു വര്‍ക്ക്‌ ഇടാമെന്ന്...
ഇനിയുള്ള എന്റെ ബ്ലോഗുകള്‍ വായിച്ചു ഈ കുഞ്ഞനുജത്തിയെ അല്ലെങ്കില്‍ നിങ്ങളുടെ ഈ സുഹൃത്തിനെ പ്രോത്സാഹിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു...