Powered By Blogger

2011-11-27

ചിരിക്കുന്നത് എന്തിനു?


എന്തിനാണ് നാം ചിരിക്കുനത്? ചിരി എന്നത് എറ്റവും ലളിതവും അനായാസവും സ്വാഭാവികവും ജന്മസിദ്ധവും മനുഷ്യന് മാത്രം സ്വായത്തവുമായ ഒരു ശാരീരിക ധര്മാമാനെന്നു നമുക്കറിയാം. എന്നാല്‍ എന്തിനാണ് നാം ചിരിക്കുനത്? അല്ലെങ്കില്‍ എന്താണ് നമ്മെ ചിരിപ്പിക്കുന്നത്  എന്നതിന്റെ വിശതീകരണം അത്ര ലളിതമോ അനായാസമോ....ഒന്നും അല്ല...
വിജ്ഞാന കൌതുകം എന്ന പുസ്തകത്തില്‍ നിന്നും കിട്ടിയ  അറിവുകള്‍ ഇവിടെ പങ്കുവെക്കുന്നു...
ചേര്‍ച്ചയില്ലായ്മയും പൊരുത്തക്കേടും നമ്മെ ചിരിപ്പിക്കുന്നു. കൃത്രിമമോ അസാധാരണമോ ഹാസ്യജനകമാകുന്നു. ഒരാള്‍ പഴത്തൊലിയില്‍ ചവിട്ടി വീഴുനത്‌ കാണുമ്പോള്‍ നാം ചിരിക്കുനത് എന്തിനു? ഒരു മെലിഞ്ഞ കുള്ളനായ  മനുഷ്യന്‍ ഉയരം കൂടിയ തടിച്ച ഒരു സ്ത്രീയുടെ കൂടെ നൃത്തം ചെയുനത് ചിരിപ്പിക്കുന്ന ഒരു കാഴ്ചയായി മാറുന്നു.മനസ്സിനിഷ്ടപ്പെട്ട തമാശകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ ചിരിക്കുന്നു. പക്ഷെ ഒരേ തമാശ  എല്ലാവരെയും   ചിരിപ്പിക്കണമെന്നില്ല. A യുടെ ഫലിതബോധവും നര്‍മ്മരസികത്വവും അതെ അളവില്‍ B യ്ക്കുണ്ടാകനമെന്നില്ല. അതാണല്ലോ A ചിരിച്ചു മറയുമ്പോള്‍ B ശിലാഹൃദയനെപ്പോലിരിക്കുന്നത്.
ഇനി നമുക്ക് ദേഹത്ത് തൊടുമ്പോള്‍ ഉള്ള ചിരിയെ ഒന്ന് പഠിക്കാം. കാല്‍വെള്ളയിലും കക്ഷത്തിലുമൊക്കെ ചെറുതായി ഇക്കിളിയിടുമ്പോള്‍ ഒട്ടുമിക്കവരും ചിരിക്കുന്നു. തൊലിയുടെ നേരെ താഴെ നേര്‍ത്ത നാരുപോലെയുള്ള ആയിരക്കണക്കിനുള്ള  നാഡികളാണ് ഇതിനു കാരണം. നേരത്തെ പറഞ്ഞ ഇക്കിളി കൂടുതലുള്ള കക്ഷത്തിലും മറ്റും ഇവയുടെ അളവ് കൂടുതലായിരിക്കും. ഇക്കിളിയിടുമ്പോള്‍ ഈ നാഡികള്‍ നേര്‍ത്ത വൈദ്യുതി തരംഗങ്ങള്‍ ഉണ്ടാക്കും. ഈ തരംഗങ്ങള്‍ തലച്ചോറിലെ ചിരിവിഭാഗത്തില്‍ എത്തും. നമ്മുടെ നെറ്റിക്ക് പിന്നിലയിട്ടാണ് ഈ ഭാഗം. ഈ ഭാഗം ചിരിക്കാനുള്ള നിര്‍ദേശം തരുന്നു. ചിരി വിഭാഗവും കരച്ചില്‍ വിഭാഗവും അടുത്തടുത്ത്‌ പ്രവര്‍ത്തിക്കുനത് കൊണ്ടാണ് അമിതമായി ചിരിക്കുമ്പോള്‍ കരച്ചിലും ഒപ്പം വരുന്നത്.
ചിരി ആരോഗ്യത്തിനു നല്ലതാണ്! ചിരിക്കാന്‍ തലച്ചോര്‍ നിര്‍ദേശം കൊടുക്കുന്നുവെന്ന് പറഞ്ഞാലോ: അതോടൊപ്പം ദഹനരസമുണ്ടാക്കാനുള്ള നിര്‍ദേശവും നല്‍കാറുണ്ട്. അതിനാല്‍ ചിരി ദഹനത്തിനു നല്ലതാണല്ലോ. ചിരിക്കുമ്പോള്‍ രക്തകുഴലുകളില്‍ രക്തപ്രവാഹം കൂടുന്നുണ്ട്.ഇത് ഉന്മേഷത്തിനും, രക്തസമ്മര്‍ദ്ദം കുറക്ക്യാനും നല്ലതാണ്. ചിരിക്കുമ്പോള്‍ ശ്വാസകോശം നന്നായി ചുരുങ്ങുകയും വികസിക്കുകയും ചെയുന്നുണ്ട്. ഇത് ശ്വാസകോശത്തിനു നല്ല വ്യായാമമാണ്. രോഗാണുക്കളെ ചെറുക്കാന്‍ ഉള്ള ചില രാസവസ്തുക്കളും ചിരിക്കുമ്പോള്‍ ഉണ്ടാക്കപ്പെടുന്നു. പാശ്ചാത്യനാടുകളില്‍ പല ആശുപത്രികളിലും ചിരിമരുന്ന് പ്രയോഗിക്കുന്നുണ്ട്. അവിടങ്ങളില്‍ രോഗികള്‍ക്ക് ചെപ്പടിവിദ്യകളും തമാശപ്പടങ്ങളും മറ്റും നിരന്തരം കാട്ടികൊടുക്കുന്നു. 
ചിരിക്കുന്നത്  ആരോഗ്യത്തിനു അത്യുത്തമമെന്നു  മനസ്സിലായല്ലോ? ഇനിയെങ്കിലും ഗൗരവഭാവം വെടിഞ്ഞു ഒന്ന് ചിരിച്ചു കൂടെ?